ദുബൈ: പൊന്നാനി ബിയ്യം സ്വദേശി പരേതനായ പന്തലിങ്ങൽ ഹംസയുടെ മകൻ അഷ്റഫ് (49) നെഞ്ചുവേദനയെ തുടർന്ന് ദുബൈയിലെ ഗർഹൂദ് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. 20 വർഷമായി യു.എ.ഇയിൽ പ്രവാസിയാണ്. ശംസൽ ജബൽ കാർഗോയിൽ പിക്കപ്പ് വാൻ ഡ്രൈവറായിരുന്നു. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ജീന കുറ്റിപ്പുറം. മക്കൾ: ഹഫീഫ ഷെറിൻ, അർഷിദ് (ഇരുവരും വിദ്യാർഥികൾ), ആയിഷ (മൂന്ന്). സഹോദരങ്ങൾ: ഇഖ്ബാൽ (റാസല്‍ഖൈമ), റഷീദ് (ദുബൈ), മറിയം, ഫാതിമ, ഖൈറുന്നിസ, മിസിരിയ.