തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിലെ കട വരാന്തയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി അഴകേശനെയാണ് (53) മരിച്ചനിലയിൽ കണ്ടെത്തിയത്. വെന്നിയൂരിലും പരിസരപ്രദേശങ്ങളിലും ആക്രി സാധനം വിറ്റ് ജീവിച്ചുവരുകയായിരുന്നു. ഭാര്യ: അയ്യമാൾ. മക്കൾ: കാജൽ, മനീഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.