കൊയിലാണ്ടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് സെക്രട്ടറി മരിച്ചു. ബൈക്ക് യാത്രക്കാരനായ നടുവണ്ണൂർ നന്ദാവനത്തിൽ കേളോത്ത് സുരേഷ് ബാബു (58) ആണ് മരിച്ചത്. നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് സെക്രട്ടറിയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. കെ.സി.ഇ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ഡിസ്ട്രിക്ട് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫയർ കോ ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറുമാണ്. ഭാര്യ: ബീന (വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ്). മക്കൾ: ഡോ. നന്ദന (അബൂദബി), അനന്ത്ജിത്. മരുമകൻ: നിഖിൽ റാം.