ഉള്ള്യേരി: പേരാമ്പ്ര-ഉള്ള്യേരി റോഡിൽ ചാലിക്കരക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഉള്ള്യേരി ഒള്ളൂർ പള്ളിക്കുന്നുമ്മൽ താമസിക്കുന്ന കരിമ്പാത്തറമ്മൽ മമ്മദ്കോയ (55) ആണ് ബുധനാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഭാര്യ: സുബൈദ. മക്കൾ: ഫാസില, ഫർസാന, ഫഹീമ. മരുമക്കൾ: റഫീഖ്, അസ്ലം, ആരിഫ്. അപകടത്തിൽപെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.