കൊടകര: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്ന് വീണ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മുണ്ടൂര്‍ ചിറമ്മല്‍ വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ സിസിലിയാണ് (60) മരിച്ചത്. കൊടകര സര്‍വിസ് റോഡില്‍ ഉളുമ്പത്തുകുന്നിലെ ഹമ്പില്‍ ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മക്കൾ ജോസി (നേഴ്സ്, ഷാർജ), ജെസ. മരുമക്കൾ: ജോമി (ഷാർജ), സിജോ( അജ്മാൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മുണ്ടൂർ കർമ്മലമാതാ പള്ളിയിൽ.