താനൂർ: എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗവും ദീർഘകാലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് പ്രസിഡന്റുമായിരുന്ന കെ. വാസുദേവൻ നായർ (90) നിര്യാതനായി. അവിഭക്ത കോൺഗ്രസിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം കോൺഗ്രസ് (എസ്) മണ്ഡലം ഭാരവാഹിയും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പിന്നീട് എൻ.സി.പി യിൽ എത്തുകയും മണ്ഡലം പ്രസിഡന്റ്, ജില്ല എക്സിക്യൂട്ടിവ് അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: പി. രഘുനാഥ് (സി.ഒ.എ ജില്ല പ്രസിഡന്റ്, കേരള വിഷൻ, ടി.സി.വി ചാനൽ ഡയറക്ടർ), മധുസൂദനൻ (എൻജിനീയർ), പരേതനായ ഇന്ദുലാൽ. മരുമക്കൾ: സ്മിത, സജിത, സ്വപ്ന (കെ.എസ്.എഫ്.ഇ താനൂർ).