പെരിന്തൽമണ്ണ: ശിവക്ഷേത്രത്തിന് സമീപം മീനാക്ഷി വീട്ടിൽ നല്ലടിയിൽ അഡ്വ. നാരായണൻകുട്ടി (78) നിര്യാതനായി. പെരിന്തൽമണ്ണ അർബൻ ബാങ്ക് നിയമോപദേശകനായിരുന്നു. പിതാവ് തോട്ടേക്കാട്ട് കുഞ്ചുനായർ ജനകീയ ബാങ്ക് എന്ന ആശയം പെരിന്തൽമണ്ണയിൽ നടപ്പാക്കിയ വ്യക്തിത്വമായിരുന്നു. ഭാര്യ: മീനാക്ഷി ദേവി. മക്കൾ. ജയറാം, അനുപമ. മരുമക്കൾ: തുളസി, അനീഷ്. സഹോദരങ്ങൾ: പത്മിനി, സരോജിനി, നിർമല. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും.