പുൽപറ്റ: തൃപ്പനച്ചി പാലക്കാട് കാവുങ്ങപ്പാറ പനോളി അവറാൻകുട്ടി ഹാജിയുടെ ഭാര്യ പൂന്തല ആയിഷ ബീവി (71) നിര്യാതയായി. പുൽപറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രഥമ പ്രസിഡന്റും ബോർഡ് പ്രസിഡന്റുമായിരുന്ന പനോളി മുഹമ്മദിഷയുടെ മരുമകളാണ്. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ അസീസ്, ആമിന, നുസ്റത്ത്. മരുമക്കൾ: അബ്ദുല്ലക്കുട്ടി (മഞ്ചേരി), മൂസ (പൂക്കോട്ടൂർ), ഖദീജ, സുബൈദ.