പട്ടിക്കാട്: ദേശീയപാത ചെമ്പൂത്രയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മാടായികോണം സ്വദേശി ചെമ്പാറ വീട്ടില്‍ സുബ്രമണ്യന്റെ മകന് ഷിജു (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ദേശീയപാത ചെമ്പൂത്രയിലായിരുന്നു അപകടം. കഞ്ചിക്കോട്ടെ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഷിജു സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രീതി. മക്കള്‍: ശിവഗംഗ, ഹരിശങ്കര്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച.