ആമ്പല്ലൂർ: എറവക്കാട് ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു. നെന്മണിക്കര പാഴായി കല്ലട വീട്ടിൽ കണ്ണന്റെ ഭാര്യ സേതുലക്ഷ്മിയാണ് (30) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച നാലിനാണ് സംഭവം. ലോക്കോ പൈലറ്റാണ് വിവരം പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. റെയിൽവേ പൊലീസും പുതുക്കാട് പൊലീസും സ്ഥലത്തെത്തി മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.