എരുമപ്പെട്ടി: തയ്യൂർ മരുന്നംകാട്ടിൽ വീട്ടിൽ നാരായണി അമ്മയുടെ മകൻ ശങ്കരനാരായണൻ നായർ (കാരയിൽ കുട്ടൻ നായർ-87) നിര്യാതനായി. കോൺഗ്രസ് പ്രാദേശിക നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്നു. കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി, കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, എൻ.എസ്.എസ് തയ്യൂർ കരയോഗം പ്രസിഡന്റ്, ചേർന്തല കുറൂരമ്മ ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്.