മേലാറ്റൂർ: ദമ്മാമിനടുത്ത് ഹുറൈറയിലുണ്ടായ വാഹനാപകടത്തിൽ എടപ്പറ്റ സ്വദേശി മരിച്ചു. എടപ്പറ്റയിലെ മുട്ടുപാറ ബീരാന്റെ മകൻ യൂസുഫ് (38) ആണ് മരിച്ചത്. സ്വീറ്റ് കമ്പനിയിൽ ഡ്രൈവറായ യൂസുഫ് സഞ്ചരിച്ച വാഹനത്തിൽ വെള്ളിയാഴ്ച പുലർച്ച ട്രെയ്ലർ വന്നിടിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. യൂസുഫിന്റെ മാതാവ്: മറിയ. ഭാര്യ: റജീന (അയനിക്കോട്). മക്കൾ: സന നസ്റിൻ, സഹൽ ഷാൻ, ഫാത്തിമ ഷസ. സഹോദരങ്ങൾ: മുഹമ്മദലി, മുനീർ, യാക്കൂബ്, റജില.