നാദാപുരം: നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ രാജൻ (60) തെങ്ങിൽനിന്നു വീണു മരിച്ചു. നേഷനൽ പെർമിറ്റ് ലോറി ഡ്രൈവറാണ്. വ്യാഴാഴ്ച പകൽ വീട്ടിലെ പറമ്പിൽ തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് കയറുന്നതിനിടെ യന്ത്രം പൊട്ടി താഴെ വീഴുകയായിരുന്നു. പരിക്കേറ്റ രാജനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. പരേതരായ തയ്യുള്ളതിൽ ചോയിയുടെയും ചീരുവിന്റെയും മകനാണ്. ഭാര്യ: സുനിത (ഇരിങ്ങത്ത്). മക്കൾ: അരുണിമ, അക്ഷത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, വാസു, പരേതയായ മാതു.