മുക്കം: ചെറുവാടി കണ്ണാംപറമ്പ് മഹല്ല് പ്രസിഡൻറും നാട്ടുകാരണവരുമായ കരിമ്പിലിക്കാടൻ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മഹബൂബ് (ദോഹ), അബ്ദു സലീം (സൗദി), ഫഹദ് (അധ്യാപകൻ, റഹ്മാനിയ സ്കൂൾ), ഫൈസൽ, റുബീന. മരുമക്കൾ: സുബു സഹാർബാൻ, അസ്ല, ഫിദ, ജസീല, ജസീർ. സഹോദരങ്ങള്‍: കെ.പി. മുഹമ്മദ് കുട്ടി ഹാജി (ചെറുവാടി ഹാജി), പരേതനായ ഉണ്ണിമോയിൻ കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.