നടുവണ്ണൂർ: എലങ്കമലിലെ ആദ്യ കാല മുസ്ലിം ലീഗ് സജീവ പ്രവർത്തകനും നുസ്റത്തുൽ മസാകീൻ റിലീഫ് കമ്മിറ്റി പ്രസിഡന്റുമായ വെങ്കലിൽ അബ്ദുല്ല ഹാജി (74) നിര്യാതനായി. കെ.പി. മറിയോമ മെമ്മോറിയൽ ദാറുസ്സലാം തഹ്ഫീളുൽ ഖുർആൻ കോളജ് അംഗവും കണിയാത്ത് നമസ്കാരപ്പള്ളി കമ്മിറ്റി ഉപാധ്യക്ഷനുമായിരുന്നു. ഭാര്യമാർ: ഹൈറുന്നിസ, പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: ഹസീന, സമീന, സബ്ന, അജ്മൽ, ഷൈജൽ (ഇരുവരും ദുബൈ). മരുമക്കൾ: ബഷീർ (പേരാമ്പ്ര), ബീരാൻ കുട്ടി (കാവുന്തറ), അഷ്റഫ് (ഉള്ളൂർ), ഷഹന (അരിക്കുളം), ഫാത്തിമ (അരിക്കുളം). സഹോദരങ്ങൾ: അമ്മത്, ഹസൻ, കുഞ്ഞായിശ, കദീശ, പരേതരായ മൊയ്തി, ഫാത്തിമ.