പേരാമ്പ്ര: സംസ്ഥാനപാതയിലെ ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കല്ലൂര്‍ പുളിക്കൂല്മീത്തല് പരേതനായ ഗോവിന്ദന്റെ മകന് അനീഷ് (38) ആണ് മരിച്ച രണ്ടാമൻ. ഉള്ള്യേരി ഒള്ളൂര് പള്ളിക്കുന്നുമ്മല്‍ കരിമ്പാറമ്മല് മമ്മത് കോയ (55) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജനുവരി എട്ടിന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചാലിക്കര പഴയ ഗ്രാമീണ ബാങ്ക് കെട്ടിടത്തിന് സമീപമാണ് അപകടം. വിവാഹവീട്ടില്‍ പോയി പേരാമ്പ്ര ഭാഗത്തേക്ക് ബൈക്കില്‍ തിരികെ മടങ്ങുമ്പോഴാണ് അനീഷ് അപകടത്തിൽപെട്ടത്. പെയിന്റിങ് തൊഴിലാളിയാണ്. അനീഷിന്റെ ഭാര്യ: വിജിലകുമാരി. മാതാവ്: ദേവി. സഹോദരങ്ങള്‍: അനിത രാജന്, റീജ സുരേന്ദ്രന്, റീന ശ്യാം (അധ്യാപിക, നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ്).