വെണ്ണക്കോട്: ആലിൻതറ കുവ്വപ്പൊയിൽ മുഹമ്മദ് ഫൈസി വെണ്ണക്കോട് (68) നിര്യാതനായി. പരേതനായ കുവ്വപ്പൊയിൽ അഹമ്മദ് കുട്ടി ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകനാണ്. രാംപൊയിൽ, മേമുണ്ട, വേങ്ങര, ചൊക്ലി, ചേന്ദമംഗലൂർ, കൊളംബസാർ, കാരന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസ്സും ഖത്വീബുമായി സേവനമനുഷ്ഠിച്ചു. വിദേശത്ത് മക്ക, താഇഫ്, ഒമാൻ എന്നിവിടങ്ങളിൽ ജോലിചെയ്തു. മാതാവ്: സൈനബ ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ റഹ്മ ഒടുങ്ങാക്കാട്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹുസ്സൈൻ കുട്ടി, ഫാത്തിമ, ഹലീമ, മറിയം, ആയിശ, ആമിന, ഖദീജ, ജമീല.