അങ്ങാടിപ്പുറം: വലമ്പൂർ ഇയ്യാലിൽ മറ്റത്തിൽ എം.എം. സ്കറിയ (സ്കറിയാ മാസ്റ്റർ - 86) നിര്യാതനായി. തിരൂർക്കാട് എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ത്രേസ്യാമ്മ (റിട്ട. അധ്യാപിക, എ.എം.എൽ.പി.എസ്, തിരൂർക്കാട്). ചെത്തിപ്പുഴ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: മാത്യു (യു.എ.ഇ), ജോയി, ടോയി (മലപ്പുറം), ടോബി. മരുമക്കൾ: ലിറ്റി കൂവക്കാട്ട് (മാമ്മൂട്), ശോഭ ഉതുപ്പാശ്ശേരി (ഒറവംപുറം), ജിനു കാഞ്ഞിരന്താനം (വലമ്പൂർ), രഞ്ജിനി വടക്കേക്കുറ്റ് (പരിയാപുരം). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വലമ്പൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.