പറമ്പിൽബസാർ: കണ്ണാടിക്കൽ എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പറമ്പിൽകടവ് കുറ്റിയിൽ അബൂബക്കർ ഹാജി (90) നിര്യാതനായി. പറമ്പിൽ പള്ളി മഹല്ല് കമ്മിറ്റി, ഹിദായത്തുൽ അത്ഫാൽ മദ്റസ, തഹ്ലീമുസ്വിബിയാൻ മദ്റസ, എസ്.വൈ.എസ് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ മാതൃസഹോദരീ പുത്രനാണ്. ഭാര്യ: പാത്തു. മക്കൾ: അബ്ദുൽ മജീദ് (മുൻ ഗ്രാമപഞ്ചായത്ത് അംഗം), അബ്ദുൽ കരീം (യു.എ.ഇ), ഇസ്മായിൽ. മരുമക്കൾ: റുഖിയ, സാജിത, ഹഫ്സിയ.