വാടാനപ്പള്ളി: ബസുടമ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാരമുക്ക് മഞ്ചാടി റോഡിൽ കൊമ്പൻ നെല്ലിശ്ശേരി പരേതനായ ഔസേപ്പിന്റെ മകൻ തോമസാണ് (63) മരിച്ചത്. ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. തൃശൂർ - വാടാനപ്പള്ളി - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സിറാഫിക് ബസിന്റെ ഉടമയാണ്. ഭാര്യ: ബേബി (മണലൂർ കുടുംബാരോഗ്യകേന്ദ്രം ആശപ്രവർത്തക). മക്കൾ: സിബി, വിബി, സെബി. മരുമക്കൾ: രേഷ്മ, ജെസ് ലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.