മണക്കടവ്: ചന്ദനാട്ടിൽ സുരേന്ദ്രൻ (71) നിര്യാതനായി. ക്രൈംബ്രാഞ്ച് റിട്ട. അസി. സബ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: നിർമലാഭായി (റിട്ട. അധ്യാപിക, കെ.കെ.എം.യു.പി സ്കൂൾ മണക്കടവ്). മക്കൾ: സിത്താര (അധ്യാപിക, പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ), സിനാര, സിജീഷ് (ലിഫ്റ്റ് ഓപറേറ്റർ, ഐ.എം.സി.എച്ച് കോഴിക്കോട്). മരുമക്കൾ: പ്രമോദ് (എ.ഇ.ഒ വേങ്ങര), മുരളി മാങ്കാവ് (കോൺട്രാക്ടർ), ജിഷിത (എ.കെ.എച്ച്.എം സ്കൂൾ, കണ്ണംവെട്ടിക്കാവ്). സഹോദരങ്ങൾ: ലീല, തങ്കം, വിജയൻ, ആനന്ദൻ, യതീന്ദ്രൻ, ഹൈമവതി, ഭാനുമതി. സഞ്ചയനം വ്യാഴാഴ്ച.