വെഞ്ഞാറമൂട്: വയോധികനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെമ്പായം കൊപ്പം കരിഞ്ഞാംകോണം വിളയില്‍ വീട്ടില്‍ ത്രിവിക്രമക്കുറുപ്പാണ് (75) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള കുളത്തില്‍ മൃതദേഹം കാണുകയായിരുന്നു. ശനിയാഴ്ച രാത്രി നെല്ലനാട് ഭൂതമടക്കിയിലെ കുടുംബ കാവില്‍ വിളക്ക് ചടങ്ങുകള്‍ക്കായി പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം കരക്കെടുത്ത് ഇന്‍ക്വസ്റ്റിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്യാമളയമ്മ. മക്കള്‍: സുനില്‍ കുമാര്‍, അജയകുമാര്‍, കുമാരി വൃന്ദ.