ചേർപ്പ്: സി.പി.ഐ. ചേർപ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.വി. സദാനന്ദൻ (68) നിര്യാതനായി. സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, എ.ഐ.ടി.യു.സി. ചേർപ്പ് മണ്ഡലം സെക്രട്ടറി, ചുമട്ട്തൊഴിലാളി യൂനിയൻ ജില്ല ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര ഭായ്. മക്കൾ: സനന്ത്, ശരത്. മരുമക്കൾ: അഭിരാമി, കവിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.