മങ്കട: കൂട്ടിൽ പരേതനായ കെ.കെ. അബ്ദുല്ല മൗലവിയുടെ ഭാര്യയും കടന്നമണ്ണ പരേതനായ സി. അബ്ദുറഹ്മാൻ മൗലവിയുടെ മകളുമായ നജ്മ ടീച്ചർ (56) നിര്യാതയായി. കർക്കിടകം ജി.എൽ.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. ജമാഅത്തെ ഇസ്ലാമി അംഗവും വനിത വിഭാഗം മുൻ ഏരിയ കൺവീനറുമായിരുന്നു.
മക്കൾ: അലീഫ് (അൽജാമിഅ അൽഇസ്ലാമിയ്യ ശാന്തപുരം) അദീബ, അദീല. മരുമക്കൾ: ഇബ്റാഹിം (ദുബൈ), തൂബാ റുഖിയ. സഹോദരങ്ങൾ: മുഹമ്മദ് അമീൻ, സിറാജ്, നസീമ, മുനീറ, സലീമ.