കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ ഗിരീഷ് വർമയെ (57) മരിച്ചനിലയിൽ കണ്ടെത്തി. ചാവടിയിൽ കൊട്ടാരം സെക്യൂരിറ്റിക്കാരനായ ഇദ്ദേഹത്തെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുറച്ചുനാളായി ഒറ്റക്കായിരുന്നു താമസം. മാവേലിക്കര രാജകുടുംബാംഗമായിരുന്ന ഉദയവർമയുടെയും കിളിമാനൂർ കൊട്ടാരത്തിലെ സ്നേഹലതയുടെയും മകനാണ്. ഡൽഹിയിൽ എം.ബി.എ വിദ്യാർഥിയായ ഗൗരി ഏക മകളാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.