ഫറോക്ക്: കെട്ടിടനിർമാണ ജോലിക്കിടെ ഉയരത്തിൽനിന്നു വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഫറോക്ക് ചുങ്കം വെള്ളശ്ശേരിത്താഴം പുള്ളാട്ട് ജാഫർ(45) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് ഫറോക്ക് ചുങ്കം എട്ടേമൂന്നിലെ വീട്ടിൽ കെട്ടിടനിർമാണ ജോലിക്കിടെ കോൺക്രീറ്റ് സ്ലാബ് പൊട്ടി താഴേക്കു വീണാണ് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റോഷ്ന. മക്കൾ: മീഷാൽ, നിഹാൽ, ഷാമിൽ. സഹോദരങ്ങൾ: ഉമ്മർകോയ, ബിച്ചിപ്പാത്തു, അലീമ ബീവി, നഫീസ, സെക്കീന, ഫൗസിയ, ഫൈസൽ.