മാള: പുത്തൻചിറയിൽ ഭിന്നശേഷിക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണിയംകാവ് പണ്ടാരിൽ ഗോപാലന്റെ മകൻ ചന്ദ്രലാൽ (37) ആണ് മരിച്ചത്. ഇയാൾ ഉപയോഗിച്ചിരുന്ന വീൽ ചെയർ കിണറിനടുത്തുനിന്ന് കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഭാര്യയെ കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തനിച്ചാണ് കഴിഞ്ഞിരുന്നത്. രാത്രി ചന്ദ്രലാലിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചിരുന്നു. രാവിലെ തിരഞ്ഞപ്പോഴാണ് വീൽ ചെയർ കിണറിനടുത്ത് കണ്ടത്. ഭാര്യ: ശ്യാമിലി.