ഇരിങ്ങാലക്കുട: കോട്ടോളി ലോനപ്പന്റെ മകന് പൗലോസ് (78) നിര്യാതനായി. എല്‍.ഐ.സി ചെയര്മാന് ക്ലബ് ലൈഫ് അംഗമായിരുന്നു. ഭാര്യ: ഗ്രേസി (ഐക്കരക്കുന്ന് പാറക്കല്‍ കുടുംബാംഗം). മക്കള്‍: ജിജു (ഇന്‍ഷുറന്‍സ് അഡ്വൈസര്‍), ജിജി, ജിന്റോ (ആസ്ട്രേലിയ). മരുമക്കള്‍: ധന്യ (മുന്‍ നഗരസഭ കൗണ്‍സിലര്‍), പോള്‍ പടിഞ്ഞാറത്തല, ലിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ.