കിളിമാനൂർ: കാട്ടുചന്ത തെക്കേകുന്നിൽ പരേതനായ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മകൻ മുഹമ്മദ് ബഷീർ (75-റിട്ട. പ്രിൻസിപ്പൽ) നിര്യാതനായി. കിളിമാനൂർ ഗവ. എച്ച്.എസ്.എസ്, നെട്ടയം എ.ആർ.ആർ പബ്ലിക് സ്കൂൾ, ഇന്ത്യൻ സ്കൂൾ മസ്കത്ത്, ആൽഫാ പബ്ലിക് സ്കൂൾ പേരൂർ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും ബാഫഖി തങ്ങൾ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജമീല ബീവി (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി. മക്കൾ: ഡോ. ഹസീന (ടോട്ടൽ ഡെന്റൽ കെയർ, കല്ലമ്പലം), അസീം ബിൻ ബഷീർ. മരുമക്കൾ: ഷാജഹാൻ, സീമ.