കുറ്റിപ്പുറം: ദേശീയപാതയിൽ കാറിടിച്ച് കാൽനടയാത്രികനായ വയോധികൻ മരിച്ചു. തവനൂർ തൃപാലൂർ തത്തമ്മേൽ വേലായുധനാണ് (69) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.45ഓടെ കുറ്റിപ്പുറം - പൊന്നാനി ദേശീയപാതയിൽ പന്തേപ്പാലത്തിന് സമീപത്താണ് അപകടം. തണ്ടിലം ഭാഗത്ത് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അയങ്കലം ദേശീയപാതയോരത്ത് തട്ടുകട നടത്തുന്ന മകന് സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: കർത്യായനി. മക്കൾ: മണികണ്ഠൻ, മഞ്ജുള. മരുമക്കൾ: നിമിഷ, മുരളീധരൻ.