താമരശേരി: അണ്ടോണ മടത്തുംപറമ്പത്ത് ഫൈസൽ-നുഷാഹത് ദമ്പതിമാരുടെ മകൾ ആയിശ നൗറിൻ (3) ഒമാനിലെ മസ്കത്ത് ഗൊബ്റയിൽ നിര്യാതയായി. ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുകയാണ് പിതാവ്. സഹോദരങ്ങൾ: ശബ്ന നസ് ലി, റിൻഷ ഫാത്തിമ, നിയ ഫാത്തിമ. മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.