പറവട്ടാനി: മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ചൂണ്ടൽ ഡോ. സി.ടി. ജോസ് (84) നിര്യാതനായി. ദീർഘകാലം ചുമ്മാർ ചൂണ്ടൽ സ്മാരക ഫോക് ലോർ സെന്റർ തൃശൂരിന്റെ പ്രസിഡന്റായിരുന്നു. ഭാര്യമാർ: സ്വർണ, പരേതയായ ആലീസ്. മക്കൾ: ജോർഡി (റബർ ബോർഡ്, തലശ്ശേരി), ജോബി (അധ്യാപിക എ.വി.എസ്.യു.പി.എസ് ചെറുവണ്ണൂർ, കോഴിക്കോട്), പരേതനായ ജോജി. മരുമക്കൾ: ജോയ് (റിട്ട. പ്രധാനാധ്യാപകൻ എ.വി.എസ്.യു.പി.എസ് ചെറുവണ്ണൂർ, കോഴിക്കോട്), ബിന്ദു (അധ്യാപിക, സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്). സഹോദരങ്ങൾ: ചുമ്മാർ ചൂണ്ടൽ ( റിട്ട. പ്രഫസർ സെൻറ് തോമസ് കോളജ്, തൃശൂർ), പരേതരായ ലൂസി ടീച്ചർ അച്ചാമ (മുംബൈ), തോമസ്.