പുന്നയൂർക്കുളം: കരുവാട്ട് മനക്കൽ പരമേശ്വരൻ ഭട്ടതിരിപ്പാട് (92) നിര്യാതനായി. ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിക്കുറുപ്പ് ഉണർത്തൽ ചടങ്ങ് 56 വർഷം മുടങ്ങാതെ നടത്തിയിരുന്നു. ആചാര്യ വിനോബ ഭാവെയുടെ നേതൃത്വത്തിലുള്ള അഖില ഭാരത സർവസേവാ സംഘം (സർവോദയ) അംഗമായി പ്രവർത്തിച്ചിരുന്നു. കവയത്രി ബാലാമണിയമ്മ അധ്യക്ഷയായിരുന്ന വന്നേരി സർവോദയ സംഘത്തിന്റെ സെക്രട്ടറിയായി 20 വർഷം പ്രവർത്തിച്ചു. 1964ൽ ആന്ധ്രയിൽ നടന്ന അഖിലേന്ത്യ സമ്മേളത്തിൽ കേരളത്തിൽ നിന്നുള്ള 22 പ്രതിനിധികളിൽ ഒരാളായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഭവാനി, ഭാമിനി, ഗിരീശൻ ഭട്ടതിരിപ്പാട് (ചിത്രകാരൻ). മരുമക്കൾ: പുല്ലാനപ്പിള്ളി കൃഷ്ണൻ, ശോഭ.