നരിപ്പറ്റ: നമ്പ്യാത്താംകുണ്ടിലെ പരേതനായ മരുതേരിപ്പറമ്പത്ത് അമ്മദിന്റെ ഭാര്യ കദിയ ഹജ്ജുമ്മ (77) നിര്യാതയായി. ചീക്കോന്നിലെ പാലോത്ത് കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ അസീസ്, അഷ്റഫ്, ഖാസിം. മരുമക്കൾ: റജീന മീത്തലെ പുതുക്കുടി (മംഗലാട്), നഫീസ താനിയുള്ളത്തിൽ (നമ്പ്യാത്താംകുണ്ട്). സഹോദരങ്ങൾ: കവുങ്ങുംതോട്ടത്തിൽ ഹമീദ്, പാറോള്ളതിൽ ആസിയ, മരുതേരിപറമ്പത്ത് മാമി, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുട്ട്യാലി.