നടത്തറ: വൈദ്യുതി തൂണില്‍ കയറി കേബിൾ ശരിയാക്കുന്നതിനിടെ ഓപറേറ്റർ ഷോക്കേറ്റ് മരിച്ചു. കൈന്നൂര്‍ ബി.എസ്.എഫിന് സമീപം ചേലൂർക്കാരന് മണിയുടെ മകന് മനോജ് (52) ആണ് മരിച്ചത്. ശനിയാഴ്ച 11ന് ചാലാംപാടത്ത് ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്ന വൈദ്യുതി തൂണില്‍ ഇരുമ്പ് ഗോവണി ചാരി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ 11 കെ.വി. ലൈനില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ലീല. ഭാര്യ: സുമി. മക്കള്‍: കൃഷ്ണപ്രിയ, മാണിക്യം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കൊഴുക്കുള്ളി ഓര്‍മക്കൂട് ശ്മശാനത്തില്‍.