കൊടകര: ദേശീയപാതയിലെ നെല്ലായിയില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോട്ടുകര കാട്ടികോലോത്ത് അനില്‍കുമാറിന്റെ മകന് ആദിത്യനാണ് (22) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് അപകടം. തൃശൂരില്‍ ബേക്കറി ജീവനക്കാരനാണ്. അമ്മ: ദീപ്തി. സഹോദരി: അജന്യ (നഴ്സ്, കൊല്ലം).