നടത്തറ: ദേശീയപാതയിൽ പിക്അപ് വാനിടിച്ച് കാൽനട യാത്രികൻ മരിച്ചു. നടത്തറ കോളങ്ങാട്ടിൽ കൃഷ്ണനാണ് (67) മരിച്ചത്. ഞായറാഴ്ച പുലർച്ച അഞ്ചിന് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഇതേ വാഹനത്തിൽത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുഞ്ഞി. മക്കൾ: രാജേഷ്, ബാബു. മരുമക്കൾ: സന്ധ്യ, മിഥ്യ.