ആമ്പല്ലൂർ: കല്ലൂർ ഭരതയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. മാരിയേക്കല് ചന്ദ്രനാണ് (68) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഭരത ക്വാർട്ടേഴ്സ് കയറ്റത്തില്‍ പരുന്ത് ആക്രമിച്ചതോടെയാണ് തേനീച്ച കൂടിളകിയത്. ഇതേസമയം പീച്ചി ഇടതുകര കനാല്‍ ബണ്ടിലൂടെ പോകുകയായിരുന്ന ചന്ദ്രനെ തേനീച്ചകൾ കൂട്ടമായെത്തി കുത്തുകയായിരുന്നു. കനാൽ ബണ്ടിന്റെ ഒരുവശത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാത്ത ഭാഗത്തായിരുന്നു തേനീച്ചക്കൂട്. രാത്രിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി രണ്ട് മീറ്ററോളം വലിപ്പമുള്ള തേനീച്ചകൂട് തീവെച്ചു നശിപ്പിച്ചു.