പയ്യോളി: കോട്ടക്കൽ കൂവന്റവിട അസൈനാർ (103) നിര്യാതനായി. കോട്ടക്കൽ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ഹിദായത്തുസ്സിബിയാൻ മദ്റസ സെക്രട്ടറി, നൂറുൽ ഇസ്ലാം മദ്റസ സെക്രട്ടറി, ജലാൽ പള്ളി സെക്രട്ടറി, ദീർഘകാലം കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആസിയ. മക്കൾ: ഉപ്പാത്തു, ഇമ്പിച്ചി, ബീവി, മുഹമ്മദ്, മുസ്തഫ (ഇരുവരും സലാല), ശംസുദ്ദീൻ (കൊച്ചി), പരേതനായ അഷ്റഫ്. മരുമക്കൾ: ഹുസൈൻ, ഉമ്മർകുട്ടി, മമ്മു, ജാൻസി, ഫാത്തിമ, തൻസീറ. ഖബറടക്കം തിങ്കളാഴ്ച 12ന് കോട്ടക്കൽ ജലാൽ പള്ളി ഖബർസ്ഥാനിൽ.