നാദാപുരം: എടച്ചേരി തണൽ അഗതിമന്ദിരത്തിലെ അന്തേവാസി ചാക്കോ(71) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴാം വാർഡിൽ അഡ്മിറ്റായിരുന്ന ചാക്കോ കൂട്ടിരിപ്പിന് ആളില്ലാത്തതിനാൽ ഡിസ്ചാർജ് ആകുകയും സൂപ്രണ്ടിന്റെ കത്ത് സഹിതം 2022 ഡിസംബർ 17 ന് തണലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പൊലീസിലോ തണലിലോ അറിയിക്കണം. പൊലീസ്: 04962547022. തണൽ: 7907719794.