കുറ്റ്യാടി: വടയം താനിയുള്ളതിൽ കുഞ്ഞബ്ദുല്ല (ടി.കെ-74) നിര്യാതനായി. പഴയകാല മുസ് ലിം ലീഗ് പ്രവർത്തകനാണ്. വടയം പാലക്കൂൽ ജുമാ മസ്ജിദ്, വടയം മക്ക മസ്ജിദ് എന്നിവയുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ താനിയുള്ളതിൽ കുഞ്ഞമ്മദിന്റെയും ഹലീമയുടെയും മകനാണ്. ഭാര്യമാർ: പരേതയായ പാത്തു കാര്യാട്ട് (പാറേമ്മൽ), സുബൈദ (കുപ്പാടിത്തറ). മക്കൾ: റഫീഖ്, സോഫിയ, ഷഫീഖ്. മരുമക്കൾ: മജീദ് പുറത്തേൽ വടകര, സജ്ന ചെറുവേരി (കാഞ്ഞിരോളി), റാഷിന (നമ്പ്യത്താംകുണ്ട്). സഹോദരങ്ങൾ: പരേതയായ കുഞ്ഞയിശ കിണറുള്ളതിൽ (വലകെട്ട്), കുഞ്ഞാമി ഒറ്റത്തെങ്ങുള്ളിൽ, ബിയ്യാത്തു പൊയിൽ (വലകെട്ട്), മറിയം തണ്ടാംകണ്ടി (പൈങ്ങോട്ടായി), പാത്തു പുല്ലൂറ (നിട്ടൂർ), കദീശ കുയ്യാനാട്ടുമ്മൽ, സാറ കണ്ടോത്ത് (നരിക്കൂട്ടുംചാൽ), സൈനബ തുഷാര (കരണ്ടോട്).