തൃശൂർ: പൂങ്കുന്നം കുട്ടൻകുളങ്ങര ലെയ്നിൽ വടക്കൂട്ട് വീട്ടിൽ ചിത്രകല അധ്യാപകനും തൃശൂർ ഫൈൻ ആർട്സ് കോളജ് റിട്ട. സൂപ്രണ്ടുമായ വി.എസ്. ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഡോ. സംഗീത ബി. കൃഷ്ണ (അശ്വിനി ആശുപത്രി, തൃശൂർ) സായുജ് ബി. കൃഷ്ണ (അസി.എൻജിനീയർ, കെ.എസ്.ഇ.ബി അയ്യന്തോൾ). മരുമക്കൾ: അനൂപ് (ബിസിനസ്), ഗോപിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.