വാടാനപ്പള്ളി: തൃത്തല്ലൂർ ആശുപത്രിക്ക് മുന്നിൽ കാർ സൈക്കിളിൽ ഇടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു. ഏഴാംകല്ല് പടിഞ്ഞാറ് മാളുത്തറ വീട്ടിൽ സിദ്ധൻ (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.45നായിരുന്നു അപകടം. കാറ് സൈക്കിളിൽ ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ സിദ്ധനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശോഭിനി. മക്കൾ: രേഖ, രഘുനാഥ്, പരേതനായ രമേഷ്.