ഇരിങ്ങാലക്കുട: റോഡിൽ നിർത്തിയ കോൺക്രീറ്റ് മിക്സർ യന്ത്രത്തിന്റെ പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലേറ്റുംകര മംഗലൻ ജോഷിയുടെ മകൻ ജാക്സൻ (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകര ജങ്ഷനിൽ പഞ്ചായത്ത് ഓഫിസിന് അടുത്തായി നിർത്തിയിട്ടിരുന്ന യന്ത്രത്തിന്റെ പിറകിലാണ് ബൈക്ക് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ജാക്സനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റോസ്മേരി. മക്കൾ: ഏദൻ ലൂക്ക്, രണ്ടര മാസമുള്ള മകൾ. യന്ത്രം കെട്ടി വലിച്ച് കൊണ്ട് വന്ന ലോറിയുടെ ടയർ പഞ്ചർ ആയതിനെ തുടർന്നാണ് മിക്സർ യന്ത്രം റോഡിൽ ഇട്ടത്. അലക്ഷ്യമായും റിഫ്ലക്ടർ ഇല്ലാതെയും റോഡിൽ യന്ത്രമിട്ടതിന് ലോറി ഡ്രൈവറുടെ പേരിൽ ആളൂർ പൊലീസ് കേസെടുത്തു.