മക്കരപറമ്പ്: വടക്കാങ്ങര ബാഫഖി തങ്ങൾ അറബിക് കോളജിലെ ആദ്യ പ്രധാനാധ്യാപകൻ വെളികളത്തിൽ അബ്ദുല്ല ഫൈസി (73) നിര്യാതനായി. ആദ്യകാല ഫൈസി ബിരുദധാരിയും മിഫ്താഹുൽ ഉലൂം മഹല്ല് കമ്മിറ്റി അംഗവുമാണ്. ദീർഘകാലം പ്രവാസിയായിരുന്നു.
ഭാര്യ: റംലത്ത്. മക്കൾ: സഫിയ (മേലേ-കാളാവ്), സുനീറ (അധ്യാപിക, ടി.എച്ച്.എസ്.എസ്, വടക്കാങ്ങര), സത്താർ, സാദിഖ്. മരുമക്കൾ: ഇക്ബാൽ പുതുക്കുടി (കാളാവ്), ഷഹന കടന്നമണ്ണ, ഷഹാദിയ പയ്യനാട്.