രാമനാട്ടുകര: ഓട്ടോയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പൂവന്നൂർ പള്ളി ബംഗ്ലാവ് പറമ്പിൽ സി.പി. രാജേഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്ക് സമീപം കൊടിയ വളവിൽ രാജേഷ് ഓടിച്ച പാസഞ്ചർ ഓട്ടോയും എതിർദിശയിൽനിന്നെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് റോഡിൽ വീണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തലക്കേറ്റ ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ ആറു മണിക്ക് മരിക്കുകയായിരുന്നു. പിതാവ്: പരേതനായ രാഘവൻ. മാതാവ്: തങ്കമണി. ഭാര്യ: രഞ്ജിനിഷ. മകൻ: യവനിക കൃഷ്ണ. സഹോദരി: രമ്യ.