കൊണ്ടോട്ടി: കുറുപ്പത്ത് മാട്ടില്‍ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കോഴിശ്ശീരി അബ്ദുസ്സലാം (58) നിര്യാതനായി. കൊണ്ടോട്ടി മുനിസിപ്പാലിറ്റി പ്രഥമ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു. എം.ഇ.എസ് കൊണ്ടോട്ടി താലൂക്ക് ജോ. സെക്രട്ടറി, എം.ഇ.എസ് കൊണ്ടോട്ടി താലൂക്ക് കെയര്‍ അറ്റ് ഹോം കണ്‍വീനര്‍, കൊണ്ടോട്ടി പൗരസമിതി സെക്രട്ടറി, താക്കിയക്കല് പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി, കുറുപ്പത്ത് ദയ കാരുണ്യ കൂട്ടായ്മ ചെയര്മാന്, കുറുപ്പത്ത് മാട്ടില്‍ റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ്, കൊണ്ടോട്ടി വോട്ടേഴ്സ് ഫോറം വൈസ് ചെയര്മാന്, താലൂക്ക് വിവരാവകാശ കൂട്ടായ്മ പ്രവര്ത്തകന്, പെയിന്‍ ആൻഡ് പാലിയേറ്റിവ് വളന്റിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: നജ്മ കമ്പത്ത്. മക്കള്‍: അബ്ദുല്‍ വാഹിദ്, അബ്ദുല്‍ വാരിസ്, ആസിമ ഫൈറൂസ്. മരുമക്കള്‍: അബ്ദുല്‍ ജലീല്‍, ഫമീദ, റുസൈല. സഹോദരങ്ങള്‍: മൊയ്തീന് കോയ (വെറ്ററിനറി സര്ജന്), മുഹമ്മദലി, അബ്ദുറഹ്മാന്, നൂര്ജഹാന്.