വളാഞ്ചേരി: പൈങ്കണ്ണൂർ സ്വദേശിയും പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ മുൻ അധ്യാപികയുമായ തെങ്ങും തോട്ടത്തിൽ കാർത്യായനി ടീച്ചർ (77) നിര്യാതയായി. ഭർത്താവ്: പരേതനായ വരിക്കോട്ടിൽ അശോകൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: അഭിലാഷ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് പേരശ്ശനൂർ), സിന്ധു (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, പറവണ്ണ), ബിന്ദു (പ്രധാനാധ്യാപിക, ജി.എൽ.പി. സ്കൂൾ പോൽപ്പാക്കര). മരുമക്കൾ: സാനു (ബാബൂസ് മെഡിക്കൽസ്, എടപ്പാൾ), ഡോ. നിഷ (കുറ്റിപ്പുറം ഗവ. ആശുപത്രി), പരേതനായ ദേവദാസ് (അധ്യാപകൻ, ആലത്തിയൂർ സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.