കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ വൃദ്ധസദനം സ്ഥാപിക്കാൻ ഭൂമി ദാനം നൽകിയ പൊതുപ്രവര്ത്തകന് കോട്ടൂർ കൃഷ്ണഗിരി റോഡരികത്ത് വീട്ടിൽ എസ്.ആർ. ബാലൻ ആശാരി (76) നിര്യാതനായി. സാംസ്കാരിക പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു. ഭാര്യ: രാമലക്ഷ്മി. മക്കൾ: ആർ. മഞ്ജു, എൻ. ബിജോയ്. മരുമക്കൾ: രാജേന്ദ്രൻ, ലാവണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.