ചാവക്കാട്: ഖത്തറിൽ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. പുന്നയൂർ അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ വട്ടംപറമ്പിൽ ഹമീദാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. 10 വർഷത്തിലേറെയായി ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള അൽബൈദ ട്രേഡിങ് സർവിസ് കമ്പനിയിൽ ഡ്രൈവറായിരുന്നു. മാതാവ്: പരേതയായ ചെക്കായി. ഭാര്യ: ഷാഹിദ. മക്കൾ: അർഷ, അസ്ന, അനസ്. മരുമക്കൾ: അബ്ബാസ്, ബാദുഷ. മൃതദേഹം നാട്ടിലെത്തിക്കും.